പൂര്‍വ്വാധ്യാപക കൂട്ടായ്മ സംഘടിപ്പിച്ചു

കൊയിലാണ്ടി: ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിള്‍ പൂര്‍വ്വാധ്യാപക കൂട്ടായ്മ സംഘടിപ്പിച്ചു. നഗരസഭ ചെയര്മാന് അഡ്വ. കെ.സത്യന് ഉദ്ഘാടനം ചെയ്തു. കെ.ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു.
മുതിര്‍ന്ന പൂര്‍വ്വാധ്യാപകന്‍ ടി.കെ.പത്മനാഭന് മാസ്റ്ററെ ചടങ്ങില്‍ കല്‍പ്പറ്റ നാരായണന് ആദരിച്ചു. ഗായകന് കൊയിലാണ്ടി യേശു , പാചകക്കാരി പി.കെ.മല്ലിക എന്നിവരെയും ആദരിച്ചു.

വി.ഗംഗാധരന്, പി.പ്രശാന്ത്, പി.വല്‍സല, ബിജേഷ് ഉപ്പാലക്കല്‍, കെ.ശാരദ, എം.ഊര്‍മ്മിള, എന്‍.കെ.വിജയന്, എന്‍.വി.വല്സന്, വല്‍സല എന്നിവര്‍ സംസാരിച്ചു.
Advertisements

