വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കി: ലീഗ് നേതാവായ അധ്യാപകന് അറസ്റ്റില്‍

കോഴിക്കോട്: കക്കോടി മടവൂരില്‍ വിദ്യാര്‍ഥിയെ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ മുസ്ലിം യൂത്ത് ലീഗ് നേതാവായ അധ്യാപകന് അറസ്റ്റില്‍. പുല്ലാളൂര്‍ എഎല്‍പി സ്കൂള്‍ അധ്യാപകനും മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റുമായ ചെരച്ചോറ മുഹമ്മദ് റാഫിയാണ് കുന്നമംഗലം പൊലീസിന്റെ പിടിയിലായത്. മടവൂര്‍ സി എം മഖാംപള്ളി ദര്സില് താമസിച്ചു പഠിച്ചുവന്ന മലപ്പുറം സ്വദേശിയാണ് പീഡിപ്പിക്കപ്പെട്ടത്.
കഴിഞ്ഞ ദിവസം വൈകിട്ട് സ്കൂള്‍ വിട്ടു താമസസ്ഥലത്തേക്ക് വരികയായിരുന്ന വിദ്യാര്‍ഥിയെ ബലമായി കാറില്‍ പിടിച്ചുകയറ്റി ഒഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്നാണ് പരാതി. കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

