വ്യവസായ സംരംഭകര്‍ക്ക് പരിശീലനം നല്‍കി

കൊയിലാണ്ടി: നഗരസഭയില്‍ വ്യവസായ സംരംഭത്വ വികസന ക്ലബിന്റെ ആഭിമുഖ്യത്തില്‍ വ്യവസായ സംരംഭകര്‍ക്കും താത്പര്യമുള്ളവര്‍ക്കും പരിശീലനം നല്‍കി. ടൗണ്‍ഹാളില്‍ നടന്ന ഏകദിന പരിശീലനം നഗരസഭ ചെയര്‍മാന്‍ അഡ്വ; കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സന്‍ വി.കെ.പത്മിനി അധ്യക്ഷത വഹിച്ചു.
നഗരസഭാ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻമാരായ എന്‍.കെ.ഭാസ്‌കരന്‍, വി.സുന്ദരന്‍, ദിവ്യ സെല്‍വരാജ്, കൗൺസിലർമാരായ എം.സുരേന്ദ്രന്‍, വി.പി.ഇബ്രാഹിംകുട്ടി, പി.കെ.രാമദാസന്‍, ഉപജില്ലാ വ്യവസായ ഓഫീസര്‍ പി.ശശികുമാര്‍, വ്യവസായ വികസന ഓഫീസര്‍ ടി.വി.അജിത് കുമാര്‍, ദീപേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

