പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി: യുവതി അടക്കം രണ്ടു പേർ അറസ്റ്റിൽ

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ യുവതി അടക്കം രണ്ടു പേരെ പിടികൂടി. പത്തനംതിട്ട കൊടുമണ്‍ സതീഷ് ഭവനത്തില്‍ ഹരികൃഷ്ണന് (24), എഴുപുന്ന എരമല്ലൂര്‍ പടിഞ്ഞാറെ കണ്ണുകുളങ്ങരയില്‍ ലത (46) എന്നിവരാണ് പിടിയിലായത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
ചേര്‍ത്തല സ്വദേശിയായ പതിനഞ്ചുകാരിയെ പെയിന്റിങ് തൊഴിലാളിയായ ഹരികൃഷ്ണന് പരിചയപ്പെടുകയും എരമല്ലൂരില്‍ ലതയുടെ വീട്ടില്‍ കൊണ്ടുവന്ന് പീഡിപ്പിക്കുകയുമായിരുന്നു. ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ ചേര്‍ത്തല പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് കേസ് അരൂര്‍ പൊലീസിന് കൈമാറിയതിനെ തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരം ഇരുവര്‍ക്കുമെതിരെ കേസ് എടുത്തു.

