ആര്‍എസ്‌എസ് നല്‍കിയ അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം

ആര്‍എസ്‌എസ് നല്‍കിയ അപകീര്‍ത്തിക്കേസില്‍ മുബൈ കോടതി രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ചു. പരാതിക്കാരന്‍ ആരോപിക്കും പോലെ രാഹുല്‍ ഗാന്ധി ആര്‍എസ്‌എസിനെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
15000 രൂപ കെട്ടിവയ്ക്കാന്‍ കോടതി രാഹുലിനോട് ആവശ്യപ്പെട്ടു. മുന്‍ എം പി ഏക്നാഥ് ഗായിക്ക്വാദ് ആണ് രാഹുലിന് വേണ്ടി പണം കെട്ടിവച്ചത്. മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ആര്‍എസ്‌എസ് ബന്ധമുണ്ടെന്ന പ്രസ്താവനയിലാണ് രാഹുലിനെതിരെ ആര്‍എസ്‌എസ് മാനനഷ്ടത്തിന് കേസ് നല്‍കിയത്.

ആര്‍എസ്‌എസ് പ്രവര്‍ത്തകനായ ധ്രുതിമാന്‍ ജോഷിയായിരുന്നു 2017ല്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ് ഫയല്‍ ചെയ്‌തത്.
Advertisements

