രാജ്കുമാറിന് ചികിത്സ ലഭ്യമാക്കുന്നതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ഋഷിരാജ് സിങ്

ഇടുക്കി: റിമാന്‍ഡിലിരിക്കെ മരിച്ച രാജ്കുമാറിന് ചികിത്സ ലഭ്യമാക്കുന്നതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിങ്. പീരുമേട് സബ് ജയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയിലില്‍ വച്ച് രാജ് കുമാറിന് മര്ദനമേറ്റിട്ടുണ്ടോയെന്ന് അന്വേഷണം പൂര്‍ത്തിയായ ശേഷമേ പറയാനാകൂ. അന്വേഷണം നടന്നു വരികയാണ്. മൂന്നു ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാകും.

ജയിലില്‍ മര്‍ദ്ദനമുണ്ടായോ എന്നും ചികിത്സ ലഭ്യമാക്കുന്നതില്‍ വീഴ്ചയുണ്ടോ എന്ന കാര്യങ്ങളാണ് അന്വേഷിക്കുന്നത്. ജയില്‍ അധികൃതര്‍ക്ക് വീഴ്ചയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ബന്ധപ്പെട്ടവര്‍ക്ക് എതിരെ നടപടി ഉണ്ടാക്കുമെന്നും ഋഷിരാജ് സിങ് പറഞ്ഞു.
Advertisements

