പ്രണയാഭ്യര്‍ത്ഥ്യന നിരസിച്ച വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

കൊല്ലം: പ്രണയാഭ്യര്‍ത്ഥ്യന നിരസിച്ച വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പൊലീസ് പിടിയില്‍. കുന്നത്തൂര്‍ സ്വദേശി അനന്തുവാണ് പിടിയിലായത്. ശാസ്താംകോട്ടയില്‍ സ്വകാര്യ ബസ്സിലെ ക്ലീനറാണ് അനന്തു.
പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിനാലാണ് ആക്രമിച്ചതെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. എന്നാല്‍ പൊലീസിന്റെ അന്വേഷണത്തില്‍ ഇരുവരും തമ്മില്‍ സൗഹൃദത്തിലായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലുള്ള ഇയാളെ വിശദമായി ചോദ്യം ചെയ്യും. പെണ്‍കുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ഇയാള്‍ പെണ്‍കുട്ടിയെ കുത്തി പരിക്കേല്‍പിച്ചത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഇയാള്‍ ടെറസിലൂടെ മുറിക്കുള്ളില്‍ എത്തി സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് വയറ്റില്‍ കുത്തി പരിക്കേല്‍പിക്കുകയായിരുന്നു. വയറ്റില്‍ ആഴത്തില്‍ മുറിവേറ്റ പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

