കൊയിലാണ്ടി താലൂക്കാശുപത്രി ജില്ലാ ആശുപത്രിയായി ഉയർത്തണം: നഴ്സസ് അസോസിയേഷൻ

കൊയിലാണ്ടി: താലൂക്കാശുപത്രി ജില്ലാ ആശുപത്രിയായി ഉയർത്തണമെന്ന് കേരള ഗവ. നഴ്സസസ് അസോസിയേഷൻ ആവശ്യപ്പെട്ടു. 62-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊയിലാണ്ടിയിൽ നടന്ന ഏരിയാ സമ്മേളനമാണ് ഇത് സംബന്ധിച്ച പ്രമേയം പാസാക്കിയത്. സമ്മേളനം വയനാട് ജില്ലാ സിക്രട്ടറി സിസ്റ്റർ മേഴ്സി ഉൽഘാടനം ചെയ്തു.
ജില്ലാ ആശുപത്രിയാക്കുന്നതോടൊപ്പം താൽക്കാലിക നഴ്സുമാരുടെ ശമ്പളം വർധിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തിൽ റീജ മുതുവനത്ത് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി എൻ. സ്മിത, റിപ്പോർട്ടവതരിപ്പിച്ചു. അനുപ്, ബിന്ദു സിസ്റ്റർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി റീജ മുതുവനത്ത് (സെക്രട്ടറി), സി. ജൂബിലി (പ്രസിഡണ്ട്), സി. ഷിനിത (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

