ലഹരിക്കെതിരെ ഡി.വൈ.എഫ്.ഐ. ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി: വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തനെതിരെ DYFI കൊയിലാണ്ടി സെൻട്രൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജുമാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മേഖലാ പ്രസിഡണ്ട് വി.എം. അജീഷ് അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് സെക്രട്ടറി ബി.പി. ബബീഷ് മുഖ്യ പ്രഭാഷണം നടത്തി. മേഖലാ സക്രട്ടറി പി. കെ. രാഗേഷ് സ്വാഗതവും വൃന്ദ നന്ദിയും പറഞ്ഞു. തുടർന്ന് ലഹരിക്കെതിരെ DYFI പുറത്തിറക്കിയ ഡോക്യുമെൻട്രിയും പ്രദർശിപ്പിച്ചു.

