തെരുവോര കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭ ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി തെരുവോര കച്ചവടക്കാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. നഗരസഭ ചെയര്മാന് അഡ്വ. കെ. സത്യന് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയര്മാന് കെ. ഷിജു അധ്യക്ഷത വഹിച്ചു.
നഗരസഭാ കൌൺസിലർമാരായ വി. പി. ഇബ്രാഹിംകുട്ടി, കെ. വി. സന്തോഷ്, സിറ്റിമിഷന്‍ മാനേജര്‍ എം. തുഷാര, വിവിധ ട്രേഡ് യൂണിയന് നേതാക്കളായ ടി. കെ. ചന്ദ്രന്, കെ. ഉണ്ണിക്കൃഷ്ണന്, യു. കെ. പവിത്രന്, സി.ഡി.എസ്. അധ്യക്ഷന്മാരായ എം. പി. ഇന്ദുലേഖ, യു.കെ.റീജ, മിനി എന്നിവര്‍ സംസാരിച്ചു. ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ നാല് ദിവസത്തെ ആര്.പി.എല്‍. ട്രെയിനിങ്ങ് പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

