വിദ്യാര്‍ത്ഥിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കിണറ്റില്‍ കണ്ടെത്തി. നെടുമങ്ങാട് കരിപ്പൂര് ആര്‍ സി പള്ളിക്ക് സമീപത്തെ പൊട്ടക്കിണറ്റിലാണ് മൃതേദേഹം കണ്ടെത്തിയത്. 19 ദിവസം പഴക്കമുള്ള മൃതദേഹം പൊലീസ് പുറത്തെടുത്തു.
കേസില്‍ പ്രതികളായ പെണ്‍കുട്ടിയുടെ അമ്മ മഞ്‌ജുഷ, (39)അമ്മയുടെ ആണ്‍സുഹൃത്ത് അനീഷ്(32) എന്നിവരെ തമിഴ്‌നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. മൃതദേഹം അമ്മയും സുഹൃത്തും ചേര്‍ന്നാണ് മൃതദേഹം കിണറ്റില്‍ തള്ളിയത്. പെണ്‍കുട്ടി ഫാനില്‍ തുങ്ങിമരിക്കുകയായിരുന്നുവെന്ന് മഞ്‌ജുഷ പറയുന്നു.

പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടിലറിയിച്ച ശേഷം മഞ്‌ജുഷയും അനീഷും തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു. ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞ സ്ത്രീ കുട്ടിയുമായി നെടുമങ്ങാട് പറന്തോട് എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. 15 ദിവസമായി കുട്ടിയെയും അമ്മയെയും കാണാനില്ലായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു.

