ദേശീയ പാതയിൽ ആൽമരം കടപുഴകി വീണു

കൊയിലാണ്ടി: കോഴിക്കോട് കണ്ണൂർ ദേശീയ പാതയിൽ പൂക്കാടിനും തിരുവങ്ങൂരിനും ഇടയിൽ
വെറ്റിലപ്പാറ മൊഹിയുദ്ധീൻ ജുമാ മസ്ജിദ്ന് സമീപം ആൽമരം കടപുഴകി വീണു. ആർക്കും പരിക്കില്ല. പുലർച്ചെ കോഴിക്കോടേക്ക് പോവുകയായിരുന്ന ആംബുലൻസ് വാനിലെ ഡ്രൈവറാണ് ആൽമരം ചരിയുന്നത് കണ്ടത്.
പിന്നീട് തിരിച്ച് വരുമ്പോഴേക്കും പൂർണ്ണമായും ആൽമരം കടപുഴകിയിരുന്നു. ഒരുമണിയോട് കുടി കൊയിലാണ്ടി നിന്നും ഫയർഫോഴ്സ് എത്തിയാണ് ആൽമരം മുറിച്ച് മാറ്റിയത്. കൊയിലാണ്ടി പോലീസും ട്രാഫിക്ക് കൺട്രോൾ റൂമിലെ പോലീസും സ്ഥലത്ത് എത്തി ഗതാഗതം പൂർവസ്ഥിതിയിലാക്കി.
