കേരളത്തില്‍ വീണ്ടും ശൈശവ വിവാഹം: പതിനാറുകാരന് വിവാഹം ചെയതത് പതിനാലുകാരിയെ

ചാലക്കുടി: കേരളത്തില്‍ വീണ്ടും ശൈശവ വിവാഹം. അതിരപ്പിള്ളി വാഴച്ചാലിലെ അടിച്ചിരിതൊട്ടി ആദിവാസി ഊരിലാണ് പതിനാലുവയസ്സുകാരിയെ പതിനാറുകാരന് വിവാഹം ചെയ്തത്. ഊരിലെ ആചാരപ്രകാരമായിരുന്നു വിവാഹം. ചാലക്കുടിയിലെ സ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിച്ചിരുന്ന പെണ്‍കട്ടി ക്ലാസില്‍ വരാത്തത് സംബന്ധിച്ചുള്ള അന്വേഷണമാണ് ബാലവിവാഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരാന്‍ കാരണമായത്.
വാഴച്ചാലില്‍നിന്ന് മലക്കപ്പാറയിലേക്കാണ് പെണ്‍കുട്ടിയെ വിവാഹം കഴിച്ച് അയച്ചിരിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് പെണ്‍കുട്ടിയുടെ മാതാവ് മരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിവാഹം നടന്നത്.

എട്ടാം ക്ലാസില്‍നിന്ന് ഒമ്ബതാം ക്ലാസിലെത്തിയ പെണ്‍കുട്ടി ഈ അധ്യയനവര്‍ഷം ക്ലാസിലെത്തിയിരുന്നില്ല. ട്രൈബല്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിച്ചിരുന്ന പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞ വിവരം ഹോസ്റ്റല്‍ അധികൃതര്‍ക്കും അറിയില്ല. സാധാരണയായി ആദിവാസി വിഭാഗത്തിലെ കുട്ടികള്‍ അവധിക്ക് വീടുകളിലേക്ക് പോയാല്‍ ദിവസങ്ങള്‍ കഴിഞ്ഞാണ് മടങ്ങിയെത്താറുള്ളത്. ഇതിനാലാണ് പെണ്‍കുട്ടി ക്ലാസില്‍ വരാത്തത് സംബന്ധിച്ച് ആദ്യമേ അന്വേഷണം നടത്താതിരുന്നത്.

