കേരള കോ-ഓപ്പറേറ്റീവ് ഫ്രണ്ട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: സര്‍ക്കാരിന്റേത് സഹകരണമേഖലയെ തകര്‍ക്കുന്ന സമീപനമാണെന്ന് ഡി.സി.സി. പ്രസിഡന്റ് ടി. സിദ്ധിഖ് പറഞ്ഞു. കേരള കോ-ഓപ്പറേറ്റീവ് ഫ്രണ്ട് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയകാലത്ത് വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കി സമൂഹത്തോടുള്ള പ്രതിബദ്ധത തെളിയിച്ച യൂണിയന്റെ പ്രവൃത്തി ശ്ലാഘനീയമാണെന്നും സഹകരണ മേഖലയെ വീണ്ടെടുക്കുന്നതിനു വേണ്ടി എന്നും കൂടെയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
കൊയിലാണ്ടി കൊല്ലത്ത് നടന്ന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സി.വി.അജയന്‍ അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ. ചാള്‍സ് ആന്റണി മുഖ്യപ്രഭാഷണം നടത്തി. വിവിധ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാരായ യു.രാജീവന്‍, കെ.പി.രമേശന്‍, ശ്രീസുധന്‍, കെ.വിജയന്‍, കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി.വി.സുധാകരന്‍, ഭാസ്കരന്‍ നടേരി, ജില്ലാ സെക്രട്ടറി വി.മുരളീനാഥ്, യൂണിയന്‍ ജില്ലാ ട്രഷറര്‍ കെ.സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.

പ്രതിനിധി സമ്മേളനം കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പൂക്കോട്ട് രാജു അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ജോഷ്യാമാത്യു, സംസ്ഥാന ട്രഷറര്‍ പി.കെ.വിനയകുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എം.രാജു, ഇ.കെ.രാജീവന്‍, കെ.ശ്രീകുമാര്‍, എ.പി.നിഷ, ടി.പി.ബാബുരാജ് എന്നിവര്‍ സംസാരിച്ചു.

സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പൂക്കോട്ട് രാജുവിനും കെ.ശ്രീകുമാറിനും നല്‍കിയ യാത്രയയപ്പ് സമ്മേളനം കെ.പി.സി.സി. സെക്രട്ടറി കെ.പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്ഥാപക പ്രസിഡന്റ് ബി.കെ.തിരുവോത്ത് അധ്യക്ഷത വഹിച്ചു. താലൂക്ക് പ്രസിഡന്റ് ടി.കെ.അബ്ദുള്‍ റഹിമാന്‍, ജില്ലാ ജോ.സെക്ര. ടി.നന്ദകുമാര്‍, കെ.ബാലകൃഷ്ണന്‍, വി.സുന്ദരന്‍, എ.വീരേന്ദ്രകുമാര്‍, പുഷ്പ മഠത്തില്‍, ജില്ലാ വനിത ചെയര്‍പേഴ്‌സണ്‍ അനിത വത്സന്‍, ഇ.അജിത്കുമാര്‍, പി.ഉല്ലാസ്‌കുമാര്‍, വടകര താലൂക്ക് പ്രസിഡന്റ് ടി.കെ.വിനോദന്‍, താമരശ്ശേരി താലൂക്ക് പ്രസിഡന്റ് എം.രാജീവ്, കൊയിലാണ്ടി താലൂക്ക് സെക്രട്ടറി എന്‍.പി.സിജേഷ് എന്നിവര്‍ സംസാരിച്ചു.

