ടിപ്പറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു

കൂത്താട്ടുകുളം: എംസി റോഡില്‍ കൂത്താട്ടുകുളം കാലിക്കട്ട് വളവിനടുത്ത് ടിപ്പര്‍ ലോറി പിക്കപ്പ് വാനിലിടിച്ച് വാന്‍ ഡ്രൈവര്‍ മരിച്ചു.
ബിപിസിഎല്‍ പെട്രോള്‍ പമ്പിനു സമീപം ശനിയാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ പാലക്കാട് കിഴക്കഞ്ചേരി പുന്നപ്പാടം വീട്ടില്‍ സിജുമോന്‍ (29) ആണ് മരിച്ചത്. പെരുമ്ബാവൂര്‍ വെങ്ങോലയില്‍ പ്ലാസ്റ്റിക് ഉല്‍പന്ന നിര്‍മ്മാണ സ്ഥാപനത്തിലെ ഡ്രൈവറാണ്.

കമ്ബിനിയില്‍ നിന്നും ലോഡുമായി കോട്ടയം ഭാഗത്തേക്ക് പോവുകുമ്പോഴാണ് അപകടം . മഴയെ തുടര്‍ന്ന വാഹനം റോഡില്‍ തെന്നി മാറിയതാണെന്ന് പറയുന്നു. സിജുമോനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Advertisements

