മക്കളെ പൂട്ടാന്‍ ബിഹാറില്‍ പുതിയ നിയമം: രക്ഷിതാക്കളെ നോക്കാത്ത മക്കള്‍ക്ക് ഇനി ജയില്‍

ബിഹാര്‍ : മാതാപിതാക്കളെ നോക്കാത്ത മക്കള്‍ക്ക് ജയില്‍ . രക്ഷിതാക്കളുടെ തണലില്‍ വളര്‍ന്ന് വലുതായി പ്രാപ്തിയെത്തുമ്പോള്‍, വാര്‍ദ്ധക്യത്തിലെത്തുന്ന അവരെ വലിച്ചെറിയുന്ന മക്കള്‍ക്ക് മുന്നറിയിപ്പുമായി ബിഹാര്‍ സര്‍ക്കാര്‍. മകനോ, മകളോ മാതാപിതാക്കളെ വേണ്ടരീതിയില്‍ സംരക്ഷിക്കുന്നില്ല എന്നുണ്ടെങ്കില്‍ അവരെ ജയിലില്‍ അടക്കാനുളള നിയമമാണ് ബിഹാര്‍ മന്ത്രിസഭ പാസാക്കിയിരിക്കുന്നത്.
മക്കള്‍ക്കെതിരെ വരുന്ന പരാതികള്‍ ശരിയെങ്കില്‍ ജാമ്യം കിട്ടാത്ത വകുപ്പാണ് പൊലീസ് ചുമത്തുക . ബിഹാര്‍ സാമീഹിക നീതി വകുപ്പാണ് ഇത്തരമൊരു ശുപാര്‍ശ്ശ സര്‍ക്കാരിനു മുമ്ബാകെ വെച്ചത്. പിന്നീട് മന്ത്രിസഭ നിര്‍ദ്ദശം അംഗീകരിച്ചു .

രാജ്യത്തുടനിളം, മക്കള്‍ മാതാപിതാക്കളെ അവഗണിക്കുന്ന പ്രവണത കൂടുന്നത് മുന്നില്‍ക്കണ്ടുകൊണ്ടാണ് സംസ്ഥാനങ്ങള്‍ ഇത്തരമൊരു നിയമം കൊണ്ടുവരുന്നത്. തമിഴ്നാട് സര്‍ക്കാരാണ് മുമ്ബ് ഇത്തരത്തില്‍, മാതാപിതാക്കള്‍ക്ക സംരക്ഷണം നല്കുന്ന ബില്‍ അവതരിച്ചിച്ചത് .

വാര്‍ദ്ധക്യകാല സംരക്ഷണം ഇന്ത്യയിലും, അടുത്ത കാലത്തായി വലിയ സാമൂഹിക പ്രശ്നമായി വളരുകയാണ് . സ്വത്തും പണവും കൈപ്പറ്റി രക്ഷിതാക്കളെ ഉപേക്ഷിക്കുന്ന പ്രവണതയാണ് കാണുന്നത് . കൂടിവരുന്ന വലിയൊരു സാമൂഹിക പ്രശ്നത്തിനുനേരെയുളള പ്രതികരണമാണ് ബിഹാര്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത് .

