ഗൃഹസന്ദര്‍ശനവും വരവേൽപ്പുത്സവവും സംഘടിപ്പിച്ചു

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശ ഗൃഹസന്ദര്‍ശനവും വരവേപ്പുത്സവവും സംഘടിപ്പിച്ചു. സ്‌കൂളുകളില്‍ പുതുതായി പ്രവേശനം തേടുന്ന കുരുന്നുകളുടെ വീടുകളില്‍ സന്ദര്‍ശനം നടത്തുകയും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അനിവാര്യത ബോധ്യപ്പെടുത്തുന്ന പുസ്തകങ്ങള്‍ വിതരണം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് സംരഭം ആരംഭിച്ചത്.
കുറുവങ്ങാട് സെന്‍ട്രല്‍ യു.പി.സ്‌കൂളിന്റെ സഹകരണത്തോടെ കുറുവങ്ങാട് കാക്രാട്ട്കുന്നില്‍ നടന്ന നഗരസഭാതല ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു മാസ്റ്റർ അധ്യക്ഷത വഹിച്ചു. നഗരസഭാ കൌൺസിലർ ശ്രീജാറാണി, സൂപ്രണ്ട് വി.പി.ഉണ്ണികൃഷ്ണന്‍ നഗരസഭ കോ-ഓര്‍ഡിനേറ്റര്‍ എം. എം. ചന്ദ്രന്‍, പി.ടി.എ. പ്രസിഡണ്ട് പി. വി. മുസ്തഫ, സ്‌കൂള്‍ മാനേജര്‍ ആര്‍. സുബ്രഹ്മണ്യന്‍ നമ്പൂതിരി, സി. കെ. രജനി, കെ. സുകുമാരന്‍, എസ്. സുധീര്‍ ബാബു എന്നിവര്‍ സംസാരിച്ചു.

