കൊയിലാണ്ടിയില്‍ മില്‍മ മിനി ഷോപ്പി ആരംഭിച്ചു

കൊയിലാണ്ടി: കേരള സര്‍ക്കാറും മില്‍മ മലബാര്‍ മേഖലയും സംയുക്തമായി കൊയിലാണ്ടിയില്‍ മില്‍മ മിനി ഷോപ്പി ആരംഭിച്ചു. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ആരംഭിച്ച സംരംഭം നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ മേഖല സീനിയര്‍ മാര്‍ക്കറ്റിങ്ങ് മാനേജര്‍ ഡി. എസ്. കോണ്ട മില്‍മ ഉല്‍പ്പന്നങ്ങളുടെ ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു. മില്‍മ വയനാട് ഡയറി മാനേജര്‍ എസ്.രാധാകൃഷ്ണന്‍, അസി. മാനേജര്‍ പി. ആര്‍. സന്തോഷ്, ഉള്ളിയേരി മാര്‍ക്കറ്റിംഗ് ഡിപ്പോ മാനേജര്‍ ആഷിഷ് ഉണ്ണി, കെ.പി.ബാബു, പരപ്പില്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
