KOYILANDY DIARY.COM

The Perfect News Portal

സ്മൃതി ഇറാനിയുടെ സഹായിയുടെ കൊലപാതകം; കേസില്‍ ഏഴ് പേര്‍ അറസ്റ്റില്‍

അമേഠി: സ്മൃതി ഇറാനിയുടെ അമേഠിയിലെ സഹായി വെടിയേറ്റ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. ബരോളിയ ​ഗ്രാമത്തിലെ മുന്‍ ഗ്രാമ തലവന്‍ കൂടിയായ സുരേന്ദ്ര സിം​ഗിന് നേരെ വെടിയുതിര്‍ത്ത കേസില്‍ അഞ്ച് പേര്‍കൂടി അറസ്റ്റിലായി. വാസിം, നാസിം, ​ഗോലു, രാമചന്ദ്ര, ധര്‍മനാഥ ​ഗുപ്ത എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴ് ആയി. സുരേന്ദ്ര സിം​ഗിന്റെ സഹോദരന്‍ നരേന്ദ്ര സിം​ഗിന്റെ പരാതിയിന്‍മേലാണ് പൊലീസ് നടപടി. അമേഠിയിലെ ജാമോ പൊലീസ് സ്റ്റേഷനിലാണ് നരേന്ദ്ര സിം​ഗ് പരാതി നല്‍കിയത്.

സംഭവം നടന്ന ദിവസം (മെയ് 25 ശനിയാഴ്ച) രാത്രി 11.30-ഓടെ ബൈക്കിലെത്തിയ അക്രമികള്‍ വീടിന് മുന്നിലെ വരാന്തയില്‍ ഉറങ്ങുകയായിരുന്ന സുരേന്ദ്ര സിം​ഗിന് നേരെ നിറയൊഴിക്കുകയായിരുന്നു. മരുമക്കളായ അഭയ്, അനുരാ​ഗ് എന്നിവര്‍ക്കൊപ്പമാണ് സുരേന്ദ്ര സിം​ഗിന് കിടന്നിരുന്നത്. വെടിയുതിര്‍ക്കുന്നതിന്റെ ശബ്ദം കേട്ട് ഉമ്മറത്തെത്തിയപ്പോഴാണ് തലയ്ക്ക് വെടിയേറ്റ് രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന സഹോദരനെ കാണുന്നത്. വെടിവച്ച സമയത്ത് വീടിന്റെ ഉമ്മറത്ത് കൂടി വാസിം, നാസിം, ​ഗോലു, രാമചന്ദ്ര എന്നിവര്‍ ഓടിപോകുന്നത് കണ്ടതായും നരേന്ദ്ര സിം​ഗ് നല്‍കിയ പരാതിയില്‍ ആരോപിച്ചു.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് ധര്‍മനാഥ ​ഗുപ്ത എന്നയാളുമായി സുരേന്ദ്ര സിം​ഗ് തര്‍ക്കത്തിലായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ രാമചന്ദ്രയും തങ്ങളുടെ അടുത്തബന്ധുവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും നരേന്ദ്ര സിം​ഗ് പറ‍ഞ്ഞു. ഐപിസി 302 (കൊലപാതകം), 120 ബി (ക്രിമിനല്‍ ഗൂഢാലോചന) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തതെന്ന് ജാമോ പൊലീസ് സ്റ്റേഷന്‍ എസ്‌എച്ച്‌ഒ രാജീവ് സിം​ഗ് പറഞ്ഞു.

Advertisements

അതേസമയം, രാഷ്ട്രീയ വൈരാ​ഗ്യമോ പഴയ തര്‍ക്കമോ ആയിരിക്കാം കൊലപാതകത്തിന് പിന്നില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. സംഭവം നടന്ന സ്ഥലത്തുനിന്ന് കണ്ടെടുത്ത സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ വരുകയാണ്. അന്വേഷണം പുരോ​ഗമിക്കുകയാണെന്നും അടുത്ത 12 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടുമെന്നാണ് പ്രതീക്ഷിക്കുന്നതായും ഡിജിപി ഓം പ്രകാശം സിം​ഗ് വ്യക്തമാക്കി. കേസില്‍ ഉടന്‍ നടപടി എടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കിയതായും ഡിജിപി പറഞ്ഞു.2014-ലെ തെരഞ്ഞെടുപ്പ് മുതല്‍ സ്മൃതിക്കൊപ്പം പ്രവര്‍ത്തിക്കുന്നയാളാണ് സുരേന്ദ്ര. ലോക്സഭ തെരഞ്ഞെടുപ്പില്‍ വമ്ബിച്ച വിജയം നേടിയ സ്മൃതി ഇറാനിയുടെ അടുത്ത അനുനായി വെടിയേറ്റ് മരിച്ചെന്ന വാര്‍ത്തയുടെ ഞെട്ടലിലാണ് അമേഠി ജനത.

Share news

Leave a Reply

Your email address will not be published. Required fields are marked *