KOYILANDY DIARY.COM

The Perfect News Portal

കെ.വി. പ്രഭാകരൻ മാസ്റ്ററുടെ ഏഴാം ചരമവാർഷികം ആചരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിലെ കലാ സാംസ്‌ക്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്ന കെ. വി. പ്രഭാകരൻ മാസ്റ്ററുടെ ഏഴാം ചരമവാർഷികം പന്തലായനി യുവജന ലൈബ്രറിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. അധ്യാപകൻ, നാടക സംവിധായകൻ, ചെറുകഥാകൃത്ത് എന്നിവയിൽ മികച്ച നിലയിൽ പ്രവർത്തിക്കുകയും തന്റെ കലയിലൂടെ ഇടതുപക്ഷ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിക്കുകയും ചെയ്ത പ്രഭാകരൻ മാസ്റ്ററുടെ ഓർമ്മകൾ എന്നും നിലനിൽക്കുമെന്നും അനുസ്മര സമ്മേളനം ഉദ്ഘാടനം ചെയ്ത മുൻ എം. എൽ. എ. പി. വിശ്വൻ മാസ്റ്റർ പറഞ്ഞു.

അദ്ധേഹത്തിന്റെ വസതിയായ ‘അഭിനയ’യിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ മുഖ്യ പ്രഭാഷണം നടത്തി. എം. നാരായണൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു. സി.പി.ഐ(എം) ഏരിയാകമ്മിറ്റി അംഗം ടി. കെ. ചന്ദ്രൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. വേണു മാസ്റ്റർ,  ലോക്കൽ സെക്രട്ടറി ടി. വി. ദാമോദരൻ,  നഗരസഭാ കൗൺസിലർമാരായ എം. സുരേന്ദ്രൻ, പി. കെ. രാമദാസൻ മാസ്റ്റര്, പി. എം. ബിജു, പ്രഭാകരൻ മാസ്റ്ററുടെ സഹപ്രവർത്തകരായ ആശോകൻ മാസ്റ്റർ ആരാമം, കെ.ടി. അശോകൻ പെരുവട്ടൂർ എന്നിവർ സംസാരിച്ചു. യുവജന ലൈബ്രറി സെക്രട്ടറി എം. സുധീഷ് സ്വാഗതവും എം. വി. ബാലൻ നന്ദിയും പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *