ഏ. കെ. ജി. ഫുട്ബോൾ ഇന്ന് ഫൈനൽ

കൊയിലാണ്ടി: ഏ.കെ.ജി. റോളിംഗ് ട്രോഫിക്കും ടി.വി. കുഞ്ഞി്കകണ്ണൻ സ്മാരക റണ്ണേഴ്അപ്പിനും വേണ്ടി നടക്കുന്ന 41-ാംമത് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഫൈനൽ മത്സരം ഇന്ന് ഞായറാഴ്ച നടക്കും. വൈകീട്ട് 7.30ന് നടക്കുന്ന മത്സരത്തിൽ അജ്വ ഫിഷ് മായൻ കടപ്പുറവും ഓസ്ക്കാർ എളേറ്റിലും ഏറ്റ്മുട്ടും.
വിജയികൾക്കുള്ള സമ്മാനം സംസ്ഥാന തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണൻ വിതരണം ചെയ്യും. സമാപന പരിപാടിയിൽ മുൻ ഫുട്ബോൾ താരങ്ങളായ കുഞ്ഞിക്കണാരൻ, എൻ. കെ. ശ്രീനിവാസൻ എന്നിവരെ ആദരിക്കുന്നു.

