കഥകളി പഠനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു

കൊയിലാണ്ടി: കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സഹായത്തോടെ ചേലിയ കഥകളി വിദ്യാലയം നടത്തി വരുന്ന ദ്വിവത്സര കഥകളി പoന കോഴ്സിന്റെ 2019-21 ബാച്ചിലേക്ക് പ്രവേശനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു. കഥകളി വേഷം, കഥകളി സംഗീതം, ചെണ്ട, മദ്ദളം, ചുട്ടിയും കോപ്പ് നിർമ്മാണവും എന്നീ വിഷയങ്ങളിലാണ് പരിശീലനം.
10-നും 25 നും ഇടയിലുള്ളവർക്ക് ശനി, ഞായർ ദിവസങ്ങളിലാണ് പരിശീലനം. അപേക്ഷകൾ 27 ന് മുമ്പ് സെക്രട്ടറി, കഥകളി വിദ്യാലയം, പി.ഒ.ചേലിയ, പിൻ: 673306 എന്ന വിലാസത്തിൽ ലഭിക്കണം. ബന്ധപ്പെടാവുന്ന നമ്പർ: 8086422553.

