കെഎംസിടിയിലെ എസ്എഫ്ഐ സമരം വിജയിച്ചു

കോഴിക്കോട്: കോഴിക്കോട് മണാശ്ശേരി കെഎംസിടി ആയുര്‍വേദിക് കോളേജില്‍ കഴിഞ്ഞ അഞ്ച് ദിവസത്തോളമായി എസ്എഫ്ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന സമരം അവസാനിച്ചു. മുടങ്ങിപ്പോയ പരീക്ഷകള്‍ നടത്തുന്നതടക്കമുള്ള മുഴുവന്‍ ആവശ്യങ്ങളും നേടിയെടുത്താണ് സമരം വിജയിച്ചത്.
തിരുവമ്ബാടി എംഎല്‍എ ജോര്‍ജ് എം തോമസിന്റെ അധ്യക്ഷതയില്‍ എസ്എഫ്ഐയുടെയും മാനേജ്മെന്റിന്റെയും അധ്യപകരുടെയും പ്രതിനിധികളുടെ സാനിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് സമരം അവസാനിപ്പിക്കാനുള്ള തീരുമാനമായത്.

നാളെ മുതല്‍ റഗുലര്‍ ക്ലാസുകള്‍ പുനരാരംഭിക്കും, മുടങ്ങിപ്പോയ പരീക്ഷകള്‍ ഉടന്‍ നടത്തും, രാജി സന്നദ്ധത അറിയിച്ച മുഴുവന്‍ അധ്യാപകരേയും തിരിച്ചെടുക്കും, കോളേജില്‍ PTA കമ്മറ്റി രൂപീകരിക്കും തുടങ്ങിയവയാണ് പ്രധാന തീരുമാനങ്ങള്‍.

