റോഡില്‍ ലോറി കുടുങ്ങിയതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു

മുക്കം: റോഡില്‍ ലോറി കുടുങ്ങിയതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
കാരശേരി പഞ്ചായത്തിലെ മുക്കം കടവ് പാലം- ഗേറ്റുംപടി- തിരുവമ്ബാടി റോഡിലാണ് ലോറി കുടുങ്ങിയത്. ഇന്നലെ വൈകുന്നേരം 4. 30 ഓടെയാണ് സംഭവം.
മുക്കം ഭാഗത്തുനിന്ന് വൈദ്യുതി പോസ്റ്റുകള്‍ കയറ്റി വന്ന ലോറി നെല്ലിക്കുത്ത് ജുമാമസ്ജിദിന് സമീപത്തെ കയറ്റം കയറാനാവാത്തതാനാല് തിരിച്ചപ്പോള്‍ റോഡിന്റെ കുറുകെ കുടുങ്ങുകയായിരുന്നു. ലോറി തിരിക്കുന്നതിനിടയില്‍ സമീപത്തെ വൈദ്യുതി തൂണില്‍ തട്ടിയതാണ് കാരണം. വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടു. ഇത് നിരവധി യാത്രക്കാരെ ദുരിതത്തിലാക്കി.

