പുതിയാപ്പയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും

കൊയിലാണ്ടി: പുതിയാപ്പ ഹാർബറിനടുത്ത് നിന്ന് കണ്ടെത്തിയ പന്തലായനി പത്മാനിവസ് അരുൺ കുമാറിന്റെ (26) മൃതദേഹം ഇന്ന് സംസ്ക്കരിക്കും. രണ്ട് ദിവസം മുമ്പാണ് അരുൺകുമാറിനെ കാണാതായത്. കൊയിലാണ്ടി പോലീസ് അന്വേഷിച്ച് വരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.
കൊയിലാണ്ടി പനച്ചികുന്നുമ്മൽ ദാമോദരന്റെയും പത്മിനിയുടെയും മകനാണ്. പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങും. തുടർന്ന് പെരുവട്ടൂർ INA രാമു റോഡിലെ പത്മാ നിവാസിൽ പൊതു ദർശനത്തിന് വെച്ച ശേഷം കോഴിക്കോട് മാവൂർ റോഡിലെ ശ്മശാനത്തിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഭാര്യ: അതുല്യ. 4 വയസ്സുകാരൻ അർജുൻ ഏക മകനാണ്. സഹോദരങ്ങൾ: അനൂപ് കുമാർ, പ്രിയ.

