ഹൗസ് ബോട്ടില്‍ ചങ്ങാത്ത ക്യാമ്പുമായി കൊയിലാണ്ടി നഗരസഭ

കൊയിലാണ്ടി: മദ്ധ്യവേനലവധിക്കാലം അറിവുത്സവമാക്കി പ്രകൃതി പഠനത്തിന്റെ നേര്‍ക്കാഴ്ചകളിലൂടെ കൗമാര മനസ്സുകളെ നയിക്കാനുതകുന്ന രീതിയില്‍ കൊയിലാണ്ടി നഗരസഭയുടെ സമഗ്രവിദ്യാഭ്യാസ പദ്ധതിയായ ‘ദിശ’യുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഹൗസ് ബോട്ടില്‍ ചങ്ങാത്ത ക്യാമ്പ് സംഘടിപ്പിച്ചു.
വിവിധ വിഷയങ്ങളിലുള്ള ചെറിയ ക്ലാസ്സുകള്‍, പാട്ടുകള്‍, കഥകള്‍, കലാപരിപാടികള്‍, സംവാദങ്ങള്‍ എന്നിവ കോര്‍ത്തിണക്കിയ പരിപാടി നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ വി. കെ. പത്മിനി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ കെ. ഷിജു മാസ്റ്റർ അധ്യക്ഷത വഹിച്ചു.
നഗരസഭാ കൌൺസിലർമാരായ ബിനില, ഷാജി പാതിരിക്കാട്, കെ. ലത, വി. കെ. ലാലിഷ, സി.ഡി.എസ്. ചെര്‍പേഴ്‌സന്‍ യു.കെ. റീജ, എ. സുധാകരന്‍, ശശി കോട്ടില്‍, രഞ്ജിത് അണേല എന്നിവര്‍ കുട്ടികളുടെ അറിവുത്സവത്തില്‍ പങ്കാളികളായി. ശരണ്‍ദേവ് കോട്ടിലിന്റെ സംഗീത വിരുന്നും ഇതിന്റെ ഭാഗമായി നടന്നു.
