കുട്ടികളെ തട്ടിക്കൊണ്ടുപോയി വില്‍ക്കുന്ന സംഘം അറസ്റ്റില്‍

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ഒരു മാസം പ്രായമുള്ള പിഞ്ച് കുഞ്ഞ് ഉള്‍പ്പെടെ മൂന്നുകുട്ടികളെ തട്ടിക്കൊണ്ടുപോയി വില്‍പ്പന നടത്തിയ സംഘം അറസ്റ്റില്‍. നാല് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴു പേരാണ് അറസ്റ്റിലായത്. സംഘത്തലവന് വി.ഗംഗാധര്‍ റെഡ്ഡിയും അറസ്റ്റിലായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍നിന്ന് നവജാത ശിശുവിനെയും രണ്ടും രണ്ടരയും വയസുള്ള രണ്ട് ആണ്‍കുട്ടികളെയും പോലീസ് രക്ഷപെടുത്തി.
മൂന്നു കുട്ടികളെയും ഹൈദാബാദ്, ഗുണ്ടൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് ഇവര്‍ തട്ടിക്കൊണ്ടുപോയത്. കുട്ടികളെ മാര്‍ച്ചില്‍ 2.5 മുതല്‍ 3.10 ലക്ഷം വരെ വിലയ്ക്കു ഇവര്‍ വിറ്റു. കുട്ടികളില്ലാത്ത ദമ്ബതികള്ക്കാണ് കുട്ടികളെ വിറ്റത്. പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

