KOYILANDY DIARY.COM

The Perfect News Portal

മുത്തൂറ്റ് വെബ്‌പേ വഴി കൂടുതല്‍ സേവനങ്ങള്‍

സ്വര്‍ണപ്പണയത്തിന്റെ പലിശക്കു പുറമെ പ്രതിമാസ ഗഡു,  കാലാവധിക്കു മുമ്പേ വായ്പയുടെ ഒരു ഭാഗം തുടങ്ങിയവും ഓണ്‍ലൈന്‍ വഴി അടയ്ക്കാന്‍ മുത്തൂറ്റ് ഫിനാന്‍സ് സൗകര്യമൊരുക്കി. ഈ വര്‍ഷമാദ്യം ആരംഭിച്ച ‘മുത്തൂറ്റ് വെബ്‌പേ’ വഴി ഇതുവരെ  പലിശ മാത്രമാണ് ഓണ്‍ലൈന്‍ ആയി അടയ്ക്കുവാന്‍ സാധിച്ചിരുന്നത്.

പുതിയ സംവിധാനങ്ങള്‍ വഴി ഉപഭോക്താവിനു ശാഖകളില്‍ പോകുന്നത് ഒഴിവാക്കി സമയവും മറ്റു ചെലവുകളും ലാഭിക്കാം. അടയ്‌ക്കേണ്ട പലിശ ഉള്‍പ്പെടെ സ്വര്‍ണപ്പണയ വായ്പയുടെ വിശദാംശങ്ങള്‍ വെബ്‌സൈറ്റിലൂടെ അറിയാന്‍ സാധിക്കും. പുതിയ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ഓണ്‍ലൈന്‍ ചാര്‍ജുകള്‍ കമ്പനിതന്നെയാണ് വഹിക്കുന്നത്.

മുത്തൂറ്റ് വെബ്‌പേയില്‍ കൂട്ടിച്ചേര്‍ത്ത പുതിയ സംവിധാനങ്ങള്‍ വഴി ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് തുടങ്ങിയവ ഉപയോഗിച്ച്  വായ്പയുടെ ഒരു ഭാഗം കാലാവധിക്കു മുമ്പും പ്രതിമാസ ഗഡുവും അടയ്ക്കാമെന്ന് മുത്തൂറ്റ് ഫിനാന്‍സ് ചീഫ് ജനറല്‍ മാനേജര്‍ കെ ആര്‍ ബിജിമോന്‍ പറഞ്ഞു.

Advertisements

 

Share news