ധനസഹായം കൈമാറി

കൊയിലാണ്ടി: മുചുകുന്ന്, കിള്ള വയൽ, മാനോളിത്താഴ ശ്രീജു ഭവന നിർമ്മാണ സഹായ കമ്മിറ്റിക്ക് കുവൈത്ത് – മുചുകുന്ന് കൂട്ടായ്മയുടെ ഒരു ലക്ഷം രൂപയുടെ ധനസഹായത്തിന്റെ രണ്ടാമത്തെ ഗഡുവായ 1/2 ലക്ഷം രൂപ ശ്രീജുവിന്റെ ബന്ധുവീട്ടിൽ വെച്ചു കൂട്ടായ്മ അംഗങ്ങളായ രജീഷ്, സതീശൻ, സജിത്ത്, ഷൈബു എന്നിവർ ശ്രീജുവിന് കൈമാറി.
അത്യ പുർവ്വ രോഗമായ സ്പൈനോ സെറിബല്ലർ അററാക്സിയ രോഗം ബാധിച്ച് 8 വർഷത്തിലേറെയായി കിടപ്പവസ്ഥയിലായ ശ്രീജുവിനും, ഭാര്യ ഷിനി, മകൻ ആരുഷിനും വേണ്ടി നാട്ടുകാർ പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന വീടിനാണ് ധനസഹായം നൽകിയത്.

