പറേച്ചാല്‍ ദേവീ ക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടത്തി

കൊയിലാണ്ടി: നടേരി പറേച്ചാല്‍ ദേവീ ക്ഷേത്രത്തില്‍ ശ്രീകോവില്‍ പുതുക്കി പണിയുന്നതിന്റെ ഭാഗമായി ബാലാലയ പ്രതിഷ്ഠയും പ്രതിഷ്ഠാദിന മഹോത്സവും നടന്നു. തന്ത്രി പുതുശ്ശേരിമന ശ്രീകുമാര്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു.
ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ കെ.പി.രാധാകൃഷ്ണന്‍ ആചാരി, സെക്രട്ടറി എം.പി.ജയചന്ദ്രന്‍, വൈസ് ചെയര്‍മാന്‍ സി.പി.ശ്രീശന്‍, ശാന്തി കീഴാറ്റുപുറത്ത് രാജന്‍ നമ്പൂതിരി, തറവാട്ടംഗങ്ങള്‍, വനി താ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സന്നിതരായിരുന്നു.
