വാഴകര്‍ഷകര്‍ക്ക് ഈ വര്‍ഷവും കണ്ണീര് മഴ

മുക്കം: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും മലയോര മേഖലയില്‍ വ്യാപക കൃഷിനാശം. പുല്‍പ്പറമ്പ് ഭാഗത്ത് കുലച്ച ആയിരക്കണക്കിന് വാഴകള്‍ നശിച്ചു. റംസാന് വിപണി ലക്ഷ്യം വച്ച് കൃഷി ചെയ്ത വാഴകളാണ് നശിച്ചത്. ഈ പ്രദേശത്ത് മാത്രം 10 ലക്ഷം രൂപയുടെ കൃഷി നാശം ഉണ്ടായെന്നാണ് കണക്ക്. ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്തതും കഴിഞ്ഞ വര്‍ഷങ്ങളില്‍ നഷ്ടപരിഹാരം ലഭിക്കാത്തതും കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്.
അബ്ദുല്ല പുല്‍പ്പറമ്പില്‍, പറമ്പില്‍ സമദ്, അത്തിക്കോട്ടുമ്മല്‍ അബുബക്കര്‍, പാമ്പാട്ടുമ്മല് അബ്ദുല്ല, കുറുമ്പ്ര മഹ്മൂദ്, ബഷീര്‍, മുഹമ്മദ് മണി മുണ്ടയില്‍, റഷീദ് പറമ്ബാടുമ്മല്, പെരുവാട്ടില്‍ ഷഫീഖ്, ബാബു പൊറ്റശേരി, റദ് ബംഗ്ലാവില്‍, കുഞ്ഞാമു അമ്ബലത്തിങ്ങല്‍, കുട്ടന് തുടങ്ങിയവരുടെ വാഴയാണ് കുടുതലായി നശിച്ചിട്ടുള്ളത്. കാരശേരി പഞ്ചായത്തില്‍ മാത്രം 5000 ത്തോളം വാഴകള്‍ നശിച്ചിട്ടുണ്ട്. കെ.സി.സി. റസലുദ്ദീന്റെ 1000 വാഴകള്‍ കാറ്റില്‍ നിലംപൊത്തി. വി.പി. അബ്ദുറഹ്മാന്റെ 1500 വാഴകളില്‍ 500 ഉം കളത്തിങ്ങല്‍ ബീരാന്റെ 500 വാഴകളും പി.യു. അബ്ദുസലാമിന്റെ 600 വാഴകളും മുട്ടാത്ത് അബ്ദുറഹിമാന്റെ 500 വാഴകളും നശിച്ചു. മൂന്നുപോക്കില് സലാമിന്റെ 300 വാഴകളും കളത്തിങ്ങല്‍ മുഹമ്മദിന്റെ 200 വാഴകളും കളത്തിങ്ങല്‍ കുഞ്ഞിയുടെ 300 വാഴകളും കുറ്റിപ്പുറം റഷീദിന്റെ 100 വാഴകളും കാറ്റില്‍ നശിച്ചിട്ടുണ്ട്.

വീട്, സാംസ്കാരിക നിലയം, ചായക്കട എന്നിവയ്ക്കും നഷ്ടം സംഭവിച്ചിട്ടുണ്ട്. സാംസ്കാരിക നിലയത്തിന്റെ ജനല്‍ചില്ലുകളും മാട്ടറജമീല ആലിക്കുട്ടിയുടെ വീടിന്റെ മേല്‍ക്കൂരയും സലീലിന്റെ ചായക്കടയുടെ ചില്ലും തകര്‍ന്നു.
കൂരാച്ചുണ്ട്: കഴിഞ്ഞ ദിവസം വേനല്‍മഴയ്ക്കൊപ്പമെത്തിയ ശക്തമായ കാറ്റില്‍ വാഴകൃഷി നശിച്ചു. വട്ടച്ചിറയിലെ കരിങ്ങട ജോണ്‍സന്റെ നൂറോളം കുലച്ച നേന്ത്രവാഴകളാണ് കാറ്റില്‍ നശിച്ചത്.

