KOYILANDY DIARY.COM

The Perfect News Portal

സ്വകാര്യ ബസ് മറിഞ്ഞ് 23 പേര്‍ക്കു പരിക്ക്

കൊച്ചി:വെല്ലിംഗ്ടണ്‍ ഐലന്‍ഡ് ഇന്ദിരാഗാന്ധി റോഡില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞു വിദ്യാര്‍ഥികളക്കം 23 പേര്‍ക്ക് പരുക്ക്. പരിക്കേറ്റവരെ പോര്‍ട്ട് ട്രസ്റ്റ് ആശുപത്രിയിലും, പനയപ്പള്ളി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

രാവിലെ  ഐലന്‍ഡിലെ വര്‍ക്‌ഷോപ്പ് ബസ് സ്റ്റോപ്പിനു സമീപമായിരുന്നു സംഭവം. ഫോര്‍ട്ട് കൊച്ചി-ഐലന്‍ഡ് റൂട്ടില്‍ ഓടുന്ന മൂകാംബിക ബസ് ആണ് അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന വാഹനത്തിന് കയറി പോകാന്‍ സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് അടുത്തുള്ള സ്വകാര്യ കമ്പനിയുടെ ഇന്ധനസംഭരണ ടാങ്കുകള്‍ സ്ഥിതി ചെയ്യുന്ന കോമ്പൗണ്ടിന്റെ മതിലുകള്‍ തകര്‍ത്തു മറിയുകയായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആരുടെയും നില ഗുരുതരമല്ല.

Advertisements
Share news