ടിപ്പര്‍ ലോറി ഡ്രൈവറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂര്‍: തൃശൂരിലെ ചേറ്റുപുഴയില്‍ ടിപ്പര്‍ ലോറി ഡ്രൈവറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ചേറ്റുപുഴ സ്വദേശി ശശി ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി പൊലീസ് സംശയിക്കുന്നു. കൊലപാതകത്തില്‍ തൃശ്ശൂര്‍ വെസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി.
