കെ.എം.സി.ഇ.യു. കുടുംബസംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി പി.ജയരാജനെ വിജയിപ്പിക്കുവാന്‍ കൊയിലാണ്ടി നഗരസഭയിലെ കെ.എം.സി.ഇ.യു.(സി.ഐ.ടി.യു) കുടുംബസംഗമം തീരുമാനിച്ചു.
കെ.ദാസന്‍ എം.എല്‍.എ. കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. സി.കെ.ശശി അദ്ധ്യക്ഷത വഹിച്ചു. സുരേന്ദ്രന്‍ കുന്നോത്ത്, എന്‍.കെ.രവി, കെ.കെ.അശോകന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

