സോഷ്യല്‍ മീഡിയില്‍ വ്യാജ വീഡിയോ; യൂത്ത് ലീഗ് നേതാവിനെതിരെ കേസ്

നാദാപുരം: വാട്സ് ആപ്പിലൂടെ സി പി ഐ എം നെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ യൂത്ത് ലീഗ് നേതാവിനെതിരെ നാദാപുരം പോലീസ് കേസ്സെടുത്തു. യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സി കെ നാസ്സര്‍, നാദാപുരം മീഡിയ വാട്സപ്പ് അഡ്മിന്‍ ഇഖ്ബാല്‍ എന്നിവര്‍ക്കെതിരെയാണ് നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് നാദാപുരം പോലീസ് കേസ്സെടുത്തത്.
ഏപ്രില്‍ 2 ന് രാത്രി പതിനൊന്നരക്ക് ‘ നാദാപുരം മീഡിയ ‘വാട്സപ്പ് ഗ്രൂപ്പില്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വീധീനിക്കാനായി വര്‍ഗ്ഗീയ ധ്രുവീകരണം ലക്ഷ്യമാക്കി സിപിഐ എം നെതിരെ വ്യജവീഡിയോ പ്രചരിപ്പിച്ചെന്ന് കാണിച്ച് എല്‍ ഡി എഫ് നാദാപുരം പഞ്ചായത്ത് കമ്മിറ്റി അംഗം വരിക്കോളിയിലെ
എംകെ വിനീഷാണ് പരാതി നല്‍കിയിരുന്നത്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച വീഡിയോ ഉള്‍പെടെ പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നുമെന്ന് നാദാപുരം സി ഐ രാജീവന്‍ വലിയവളപ്പില്‍ പറഞ്ഞു.

