നിയന്ത്രണം വിട്ട ലോറി ക്ഷേത്ര മതിലും, സ്വകാര്യ വ്യക്തിയുടെ മതിലും തകർത്തു

കൊയിലാണ്ടി: ദേശീയ പാതയിൽ നിയന്ത്രണം വിട്ട ലോറി ക്ഷേത്ര മതിലും, സ്വകാര്യ വ്യക്തിയുടെ മതിലും തകർത്തു. ഇന്നു പുലർച്ചെ ആറ് മണിയോടെ തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിനു സമീപം വെച്ചാണ് അപകടം. ടാങ്കർ ലോറി കിടക്കകളുമായി പോവുകയായിരുന്ന ടെംബോ ലോറിയിൽ ഇടിച്ചു നിയന്ത്രണം വിട്ട് ക്ഷേത്രമതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു.
അപകടത്തിൽ ക്ഷേത്ര മതിലിന് കാര്യമായ കേടു പാടുകൾ സംഭവിച്ചു. അപകടം കണ്ട് പിറകെ എത്തിയ ലോറിയും തൊട്ടടുത്ത പറമ്പിലിടിച്ച് മതിൽ തകർന്നു. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല.
