തൊടുപുഴ ഉടുമ്പന്നൂരില്‍ സ്ഫോടനം

തൊടുപുഴ: ഉടുമ്പന്നൂരില്‍ സ്ഫോടനം. തിങ്കളാഴ്ച രാവിലെ 7.15 ഓടെയാണ് ഉഗ്രശബ്ദത്തോടെ സ്ഫോടനമുണ്ടായത്. പഞ്ചായത്തിലെ ശുചീകരണ തൊഴിലാളികള്‍ പതിവായി മാലിന്യം കത്തിക്കുന്ന സ്ഥലത്താണ് പൊട്ടിത്തെറിയുണ്ടായത്.
അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഫോടന ശബ്ദം കേട്ടു. തിരക്കേറിയ നഗരത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്നിലാണ് പൊട്ടിത്തെറിയുണ്ടായത്. രാവിലെ ശുചീകരണ തൊഴിലാളികള്‍ മാലിന്യത്തിനു തീയിട്ടു പോയതിനു ശേഷമാണ് ഉഗ്രശബ്ദത്തില്‍ സ്ഫോടനമുണ്ടായത്.

സംഭവത്തെതുടര്‍ന്നു തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധന നടത്തും. പ്രാഥമിക പരിശോധനയില്‍ മാലിന്യത്തില്‍ കിടന്ന പടക്കമോ മറ്റോ പൊട്ടിയതാകാനാണ് സാധ്യതയെന്ന് ഡിവൈഎസ്പി പറഞ്ഞു.

