തിരുവങ്ങൂർ യു.പി.സ്കൂളിന്റെ 125-ാം വാർഷികം സമാപിച്ചു

കൊയിലാണ്ടി: തിരുവങ്ങൂർ യു.പി.സ്കൂളിന്റെ ഒരു വർഷം നീണ്ടു നിന്ന 125-ാം വാർഷികാഘോഷം സമാപിച്ചു. കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. ചേമേഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകൻകോട്ട് അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര നടൻ പ്രേംകുമാർ മുഖ്യാതിഥിയായി. 36 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ഇ.വസന്ത ടീച്ചർക്ക് സി.ഡി.ഇ.സുരേഷ് കുമാർ ഉപഹാരം നൽകി.
ഇ. അനിൽ കുമാർ, ഉണ്ണി തിയ്യക്കണ്ടി, ഡോ.എം.ജി, ബൽരാജ്, മാനേജർ പാറാട്ടിൽ പ്രേമലത അമ്മ, പി.കെ.രാ മകൃഷ്ണണൻ, മാടഞ്ചേരി സത്യനാഥൻ, എൻ .ഉണ്ണി, സി കെ.ബാലകൃഷ്ണൻ, പി.കെ.റഹിം തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

