KOYILANDY DIARY.COM

The Perfect News Portal

വള്ളത്തില്‍ ബോട്ട് ഇടിച്ച്‌ മത്സ്യത്തൊഴിലാളി മരിച്ചു

കൊല്ലം: മത്സ്യബന്ധനത്തിന് പോയ വള്ളത്തില്‍ ബോട്ട് ഇടിച്ച്‌ മത്സ്യത്തൊഴിലാളി മരിച്ചു. കൊല്ലം തങ്കശ്ശേരിയിലാണ് സംഭവം. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.

ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. പള്ളിത്തോട്ടം സ്വദേശി ബൈജുവാണ് അപകടത്തില്‍ മരിച്ചത്. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്​​. ഒപ്പമുണ്ടായിരുന്ന​ ഫെഡറിക്, ഡാനിയല്‍ എന്നിവര്‍ക്ക്​ പരിക്കേറ്റു. എന്നാല്‍ പരിക്ക്​ ഗുരുതരമല്ല.

Share news

Leave a Reply

Your email address will not be published. Required fields are marked *