ആദായ നികുതി വകുപ്പിനെതിരെ സിറോ മലബാര്‍ സഭ

കൊച്ചി: വിവാദ ഭൂമി ഇടപാടില്‍ രണ്ട് കോടി എണ്‍പത്തി അഞ്ച് ലക്ഷം രൂപ പിഴയടക്കണെന്ന ആദായ നികുതി വകുപ്പിന്‍റെ ഉത്തരവിനെതിരെ എറണാകുളം അങ്കമാലി അതിരൂപത അപ്പീല്‍ നല്‍കും. ഭൂമിയുടെ മൂല്യം കുറച്ച് കാണിച്ചതില്‍ അതിരൂപതയ്ക്ക് പങ്കില്ലെന്നാണ് അറിയിക്കുക. ഇതിനിടെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചരിക്കെതിരായി വ്യാജ രേഖ നിര്‍മ്മിച്ച കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് ജേക്കബ് മനത്തോടത്തും ഫാദര്‍ പോള്‍ തേലക്കാടും ഹൈകോടതിയെ സമീപിച്ചു.
എറണാകുളം അങ്കമാലി അതിരൂപതയുടെ തൃക്കാക്കരയിലുള്ള 60 സെന്‍റ് ഭൂമി വില്‍പ്പന നടത്തിയതിലൂടെ കോടികളുടെ നികുതി വെട്ടിപ്പ് ഉണ്ടായെന്നും 2,85 ലക്ഷം രൂപ പഴിയായി ഒടുക്കണമെന്നുമായിരുന്നു ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്. ആദ്യ ഘട്ടമായി 50 ലക്ഷം രൂപ കഴിഞ്ഞ ദിവസം സാമ്ബത്തിക ചുമതല വഹിക്കുന്ന ഫാദര്‍ സെബാസ്റ്റ്യന്‍ മാനിക്കത്താന്‍ ആദായ നികുതി വകുപ്പിന് കൈമാറി. എന്നാല്‍ നികുതി വെട്ടിപ്പ് സഭയില്‍ പുതി വിവാദത്തിന് തുടക്കമിട്ടതോടെയാണ് അപ്പീല്‍ നല്‍കാന്‍ നേതൃത്വം തീരുമാനിച്ചത്. സഭയുടെ ഭൂമി മൂല്യം കുറച്ച് കാണിച്ച് വില്‍പ്പന നടത്തിയതിനെക്കുറിച്ച് സഭാ നേതൃത്വത്തിന് അറിയവില്ലെന്നാണ് ആദായ നികുതി വകുപ്പിനെ അറിയിക്കുക.

വ്യക്തികള്‍ അത്തരത്തില്‍ ഭൂമി മറിച്ച് വിറ്റെങ്കില്‍ അതില്‍ സഭയക്ക് പങ്കില്ല. അഭിഭാഷകരുമായി ആലോചിച്ച് വരും ദിവസം തന്നെ ഇക്കാര്യത്തില്‍ അപ്പീല്‍ നല്‍കാനാണ് തീരുമാനം. വിവദാമായ ഭൂമി വില്‍പ്പനയെക്കുറിച്ച് വത്തിക്കാന്‍റെ നിര്‍ദ്ദേശപ്രകാരം സഭ നടത്തിയ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് നാളെ വത്തിക്കാന് കൈമാറാനിരിക്കുകയാണ്. ഇതിനിടയിലാണ് നികുതിവെട്ടിപ്പ് വിവാദം. അന്വഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബിഷപ് ജേക്കബ് മനത്തോടത് ഇന്ന് പുലര്‍ച്ചെ വത്തിക്കാനിലേക്ക് പുറപ്പെട്ടു. ഇതിനിടെ കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കെതിരെ വ്യാജ ബാങ്ക് രേഖയുണ്ടാക്കിയെന്ന കേസില്‍ പ്രതികളായ അപ്പോസ്തലിക് അഡിമിനസ്ട്രേറ്റര്‍ ബിഷപ് ജേക്കബ് മനത്തോടത്തും ഫാദര്‍ പോള്‍ തേലക്കാടും ഹൈക്കോടതിയെ സമീപിച്ചു.

തങ്ങളുടെ മുന്നിലെത്തിയ ചില രേഖകള്‍ കൂടുതല്‍ പരിശോധന നടത്തുന്നതിനായി സഭാ നേതൃത്വത്തിന് കൈമാറുകമാത്രമാണ് ചെയ്തത്. വ്യാജ രേഖയുണ്ടാക്കിയതല്‍ പങ്കില്ല. അതിനാല്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാണ് ഇരുവരും ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടട്ടുള്ളത്. എന്നാല്‍ വ്യാജ രേഖയുണ്ടാക്കിയവര്‍ക്കെതിരെ മാത്രമാണ് തങ്ങള്‍ പരാതി നല്‍കാന്‍ ഉദ്ദേശിച്ചതെന്നും അപ്പോസ്തലിക് അഡിമിനിസ്ട്രേറര്‍ അടക്കം പ്രതിയായത് സാങ്കേതി വീഴ്ചയാണെന്നും കര്‍ദ്ദിനാള്‍ അടക്കമുള്ളവരും പ്രതികരിച്ചിരുന്നു.

