തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി

വയനാട്: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നേരിടാന്‍ വയനാട് മണ്ഡലത്തില്‍ ബി.ഡി.ജെ.എസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാകും. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് തന്റെ ട്വിറ്ററിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയത്.
വളരെ അഭിമാനത്തോടെയാണ് താന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ പേര് പ്രഖ്യാപിക്കുന്നതെന്നാണ് ഷാ ട്വിറ്ററില്‍ കുറിച്ചത്. ഏറെ ഊര്‍ജ്ജസ്വലനും ചലനാത്മകനുമായ വ്യക്തി എന്നാണ് അമിത് ഷാ തുഷാറിനെ വിശേഷിപ്പിച്ചത്. തുഷാറിന്റെ നേതൃത്വത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ കേരളത്തില്‍ പുതിയൊരു രാഷ്‌ട്രീയ ബദല്‍ സൃഷ്‌ടിക്കുമെന്നും ഷാ കുറിക്കുന്നു.

രാഹുലിനെ നേരിടാന്‍ അതിശക്തനായ സ്ഥാനാര്‍ത്ഥി തന്നെ വേണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമായതിനെ തുടര്‍ന്നാണ് തൃശൂര്‍ മണ്ഡലത്തില്‍ നിന്നും തുഷാര്‍ വയനാട്ടിലേക്ക് എത്തുന്നത്. പൈലി വാത്യാട്ടായിരുന്നു ഇവിടെ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥി. വയനാട്ടിലേക്ക് മത്സരിക്കാനുള്ള തീരുമാനത്തെ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്നാണ് തുഷാര്‍ വിശേഷിപ്പിച്ചത്.

അതേസമയം, തൃശൂര്‍ സീറ്റ് ബി.ജെ.പി ഏറ്റെടുക്കാനാണ് സാധ്യത. തൃശൂരിലേക്ക് എം ടിരമേശിനെ പരിഗണിച്ചിരുന്നെങ്കിലും താല്‍പര്യമില്ലെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചു നില്‍ക്കുകയാണ്. ടോം വടക്കന്റെ പേരും പരിഗണനയിലുണ്ട്. ബി.ജെ.പി ദേശീയ നേതൃത്വമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

