പി. ജയരാജനെതിരായ “കൊലയാളി’ പരാമര്‍ശം; കെ.കെ. രമയ്ക്കെതിരേ കേസെടുത്തു

കോഴിക്കോട്: വടകരയിലെ സിപിഎം സ്ഥാനാര്‍ഥി പി. ജയരാജനെതിരായ കൊലയാളി പരാമര്‍ശത്തില്‍ ആര്‍എംപി നേതാവ് കെ.കെ. രമയ്ക്കെതിരേ കേസെടുത്തു. വടകര ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നല്കിയ പരാതിയിലാണ് നടപടി.
വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനും പൊതുജന മധ്യത്തില്‍ സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്താനും കെ.കെ. രമ ശ്രമിച്ചുവെന്നും ഇതിനെതിരെ മാതൃകാ പെരുമാറ്റചട്ടപ്രകാരം നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് കോടിയേരി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നത്.

