കൊയിലാണ്ടിയിൽ സിപിഐ എം പ്രവർത്തകർക്ക് നേരെ ആർഎസ്എസ് ആക്രമണം

കൊയിലാണ്ടി: പിഷാരികാവിൽ ഉത്സവം കാണാൻ പോയ സിപിഐ എം പ്രവർത്തകർക്ക് നേരെ ആർഎസ്എസ് ആക്രമണം. ഗുരുതരമായി പരിക്കേറ്റ വിയ്യൂർ ബ്രാഞ്ചംഗം അജിത്ത്, ഡിവൈഎഫ്ഐ ഇല്ലത്തു താഴ യൂണിറ്റ് സെക്രട്ടറി വിഷ്ണു , ജിഷ്ണു എന്നിവരെ കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റ അരുൺ, അപ്പു എന്നിവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി വലിയ വിളക്കിന്റെ ഭാഗമായി നടക്കുന്ന മേളം കാണാൻ പോകുന്നവരെയാണ് ആർഎസ്എസുകാരായ അഖിൽ ചന്ദ്രൻ, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ ആക്രമിച്ചത്.
ഇരുമ്പു പൈപ്പ്, വടിവാൾ തുടങ്ങിയ ആയുധങ്ങളുപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഭൂരിപക്ഷം പേർക്കും തലക്കാണ് പരിക്ക്.
