ജയപ്രദ ബിജെപിയില്‍
പ്രശസ്ത നടിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ ജയപ്രദ ബിജെപിയില്‍. ലക്നോവില്‍ നടന്ന ചടങ്ങില്‍ അവര്‍ ബിജെപി അംഗത്വം സ്വീകരിച്ചു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിയിലെ റാംപുര്‍ മണ്ഡലത്തില്‍നിന്നും മത്സരിക്കും. സമാജ്വാദി പാര്‍ട്ടിയുടെ അസം ഖാനാണ് മണ്ഡലത്തില്‍ ജയപ്രദയുടെ എതിരാളി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ച് രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അവര്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഡോ.നേപാല്‍ സിംഗാണ് റാംപൂരില്നിന്നും ജയിച്ചത്. 1994 ല്‍ തെലുങ്ക് ദേശം പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തില്‍ എത്തിയ താരമാണ് ജയപ്രദ. പിന്നീട് ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനോട് ഇടഞ്ഞ് ടിഡിപി വിട്ടു. ഇതിന് പിന്നാലെ അവര്‍ സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. പിന്നീട് രണ്ടു തവണ എസ്പി ടിക്കറ്റില്‍ റാം പൂര് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് ജയിച്ചു. 2004-ലും 2009-ലുമാണ് ജയപ്രദ രാംപുര്‍ മണ്ഡലത്തില്‍നിന്ന് ലോക്സഭയിലെത്തിയത്.

ഇതിനിടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ അസംഖാന് തന്റെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന നടിയുടെ ആരോപണം ഏറെ വിവാദമായിരുന്നു. ഇതിനുപിന്നാലെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട ജയപ്രദ അമര്‍സിംഗിനൊപ്പം ആര്‍എല്‍ഡിയില്‍ ചേര്‍ന്നു. 2014-ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജ്നോറില് മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു.

