5 മാസത്തെ ക്ഷേമ പെന്‍ഷന്‍ അടുത്ത മാസം ; വര്‍ധിപ്പിച്ച നിരക്കിലുള്ള പെന്‍ഷന്‍തുക മൂന്‍കൂര്‍

തിരുവനന്തപുരം: അഞ്ചുമാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ മാര്‍ച്ചില്‍ വിതരണം ചെയ്യും. വര്‍ധിപ്പിച്ച നിരക്കിലുള്ള പെന്‍ഷന്‍തുകയും ഇതോടൊപ്പം മുന്‍കൂറായി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഈ ഏപ്രില്‍ വരെയുള്ള അഞ്ചു മാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷനുകളും ക്ഷേമനിധി പെന്‍ഷനും മാര്‍ച്ച് മൂന്നാം വാരത്തോടെയാണ‌് ലഭിക്കുക. വര്‍ധിപ്പിച്ച പ്രതിമാസ പെന്‍ഷന്‍ തുകയായ 1200 രൂപ ഏപ്രില്‍ മുതലാണ‌് നടപ്പാകുന്നത‌്.
ഇതാണ‌് മുന്‍കൂറായി മാര്‍ച്ചില്‍ നല്‍കുന്നത‌്. സാമൂഹ്യസുരക്ഷാ പെന്‍ഷനുകളില്‍ 100 രൂപ വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

68 കോടി രൂപയാണ‌് അഞ്ചുമാസത്തെ പെന്‍ഷന്‍ നല്‍കാനുള്ള ചെലവ്. 52 ലക്ഷം പേര്‍ക്കാണ‌് പെന്‍ഷന‌് അര്‍ഹതയുള്ളത‌്.
നിലവില്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ലഭിക്കുന്ന ഗുണഭോക്താക്കള്‍ക്ക് അടുത്ത ഗഡു പെന്‍ഷന്‍ ലഭിക്കുന്നതിന് അര്‍ഹത പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധിതമാക്കില്ല. സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാതെ നിലവിലെ ഗുണഭോക്താക്കള്‍ക്കെല്ലാം അടുത്ത ഗഡു പെന്‍ഷന്‍ ലഭിക്കും.

