ഖാദി ബോര്‍ഡിനോട് 50 കോടി നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് മോഹന്‍ലാല്‍

തിരുവനന്തപുരം : ഖാദി ബോര്‍ഡിനോട് 50 കോടി നഷ്‌ടപരിഹാരം ആവശ്യപ്പെട്ട‌് നടന്‍ മോഹന്‍ലാലിന്റെ വക്കീല്‍ നോട്ടീസ‌്. മോഹന്‍ലാല്‍ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതായി കാണിച്ചുള്ള വമ്ബന്‍ ടെക്സ‌്റ്റൈല്‍ ഷോപ്പിന്റെ പരസ്യം പിന്‍വലിക്കണമെന്ന‌് ആവശ്യപ്പെട്ട‌് ഖാദി ബോര്‍ഡ‌് നടനും കടയ്ക്കും നോട്ടീസ‌് അയച്ചിരുന്നു. ഇതിനോട‌് കടയുടമ പ്രതികരിച്ചില്ല. എന്നാല്‍ നോട്ടീസ് പ്രതിഛായക്ക‌് കളങ്കമേല്‍പ്പിച്ചതായി കാണിച്ച‌് നടന്‍ വക്കീല്‍ നോട്ടീസ‌് അയക്കുകയായിരുന്നെന്ന‌് കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ‌് വൈസ‌് ചെയര്‍പേഴ‌്സണ്‍ ശോഭന ജോര്‍ജ‌് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സാമ്ബത്തിക പ്രതിസന്ധി അനുഭവിക്കുന്ന ഖാദി തൊഴിലാളികളുടെ നൂലും തുണിയും തറികളും പ്രളയത്തില്‍ നശിച്ചുപോകുന്ന അവസ്ഥയുണ്ടായി. സാമ്ബത്തിക പരാധീനതയില്‍നിന്ന‌് കരകയറാന്‍ പാടുപെടുന്ന തൊഴിലാളികളെ വീണ്ടും പ്രതിസന്ധിയിലാക്കുന്ന നടന്റെ നടപടിയില്‍ വേദനയുണ്ട‌്. 14 ദിവസത്തിനുള്ളില്‍ 50 കോടി നല്‍കുകയോ പരസ്യമായോ മാധ്യമങ്ങളില്‍ക്കൂടിയോ മാപ്പ‌് പറയുകയോ ചെയ്യണമെന്നാണ‌് നോട്ടീസില്‍ പറയുന്നത‌്.ഒന്നര മാസം മുമ്ബ‌് ലഭിച്ച നോട്ടീസിനോട‌് പ്രതികരിച്ചിട്ടില്ല. അമ്ബത‌് കോടി നഷ്ടപരിഹാരം നല്‍കാനുള്ള സാമ്ബത്തിക ഭദ്രത ഖാദി ബോര്‍ഡിന‌് ഇല്ല. സ്വകാര്യ കമ്ബനി വില്‍ക്കുന്ന പവര്‍ലൂം വസ്ത്രവുമായി ചര്‍ക്കയ്ക്ക‌് ഒരു ബന്ധവും ഇല്ലാത്തതിനാലാണ‌് പരസ്യം പിന്‍വലിക്കണമെന്ന‌് ആവശ്യപ്പെട്ടത‌്.

തെറ്റ‌് ചെയ്തില്ലെന്ന‌് ഉത്തമബോധ്യം ഉള്ളതിനാല്‍ മാപ്പ‌് പറയില്ലെന്നും ശോഭന ജോര്‍ജ‌് പറഞ്ഞു

