പിടികിട്ടാപ്പുള്ളി 18 വര്‍ഷത്തിനുശേഷം അറസ്റ്റില്‍

തൃശൂര്‍: കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാളെ 18 വര്‍ഷത്തിനുശേഷം നെടുപുഴ പോലീസ് അറസ്റ്റുചെയ്തു. ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെ കേസില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നായിരുന്നു പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
മലപ്പുറം തിരൂര്‍ നാലകത്ത് വീട്ടില്‍ അബ്ദുള്‍ സലാ(50)മിനെ പുത്തനത്താണിയില്‍ നിന്നാണ് അറസ്റ്റുചെയ്തത്. മുന്‍ഭാര്യയെ ഭര്‍തൃവീട്ടില്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസ്. വിവാഹത്തിനു നല്കിയ ആഭരണങ്ങളും പണവും മറ്റും ഭാര്യ തിരികെ ചോദിപ്പച്ചപ്പോഴായിരുന്നു പീഡനം. തുടര്‍ന്ന് മുന്‍ഭാര്യ പരാതി നല്കി.

