തമിഴ്നാട്ടില്‍ ശരവണ സ്റ്റോര്‍ ശൃംഖലയില്‍ ആദായനികുതി വകുപ്പിന്റെ വ്യാപക റെയ്ഡ്

ചെന്നൈ: തമിഴ്നാട്ടില്‍ ശരവണ സ്റ്റോര്‍ ശൃംഖലയില്‍ ആദായനികുതി വകുപ്പിന്റെ വ്യാപക റെയ്ഡ്. ചെന്നൈ, കോയന്പത്തൂര്‍ എന്നിവിടങ്ങളിലായി ശരവണ സ്റ്റോറിന്റെ എഴുപതോളം ബ്രാഞ്ചുകളിലാണ് റെയ്ഡ് നടക്കുന്നത്.
നികുതി വെട്ടിപ്പു നടത്തിയതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് റെയ്ഡ് നടക്കുന്നതെന്നാണ് വിവരം. എണ്ണൂറോളം ഉദ്യോഗസ്ഥരാണ് റെയ്ഡില്‍ പങ്കെടുക്കുന്നത്. തമിഴ്നാട്ടിലെ റീട്ടെയില്‍ മേഖലയിലെ പ്രമുഖ സ്ഥാപനമാണ് ശരവണ സ്റ്റോര്‍.

ഈ മാസം ആദ്യം തമിഴ്നാട്ടില്‍ ശരവണ ഭവന് ഉള്‍പ്പെടെയുള്ള പ്രമുഖ ഹോട്ടല്‍ ശൃംഖലകളുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടന്നിരുന്നു. ഹോട്ടല്‍ ഡയറക്ടര്‍മാരുടെ വീടുകള്‍, ഓഫിസുകള്‍ തുടങ്ങി ചെന്നൈ നഗരത്തില്‍ മാത്രം 32 ഇടങ്ങളിലാണു അന്ന് പരിശോധന നടന്നത്.

