ചേട്ടനെ കാണാന്‍ മറുകരയിലേക്ക് ജിഫിലിയും യാത്രയായി: കണ്ണ് നനയിച്ച് പാട്ടും വീഡിയോയും വൈറലാകുന്നു

ചെങ്ങന്നൂര്‍: ചേട്ടനെ കാണാന്‍ മറുകരയിലേക്ക് ജിഫിലിയും യാത്രയായി. ഒരു കുടുംബത്തിലെ രണ്ട് മക്കളെ മരണം കൊണ്ടുപോയതിന് രണ്ട് മാസത്തെ ഇടവേള മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചെങ്ങന്നൂര്‍ സ്വദേശികളായ ജോര്‍ജ്ജ്- സോഫി ദമ്ബതികളുടെ മക്കളായിരുന്നു ജിഫിനും ജിഫിലിയും. ഒരു സ്വകാര്യ കമ്ബനിയില്‍ സേഫ്റ്റി ഓഫീസറായി ജോലി നോക്കിയിരുന്ന ജിഫിനെ ഓര്‍ക്കാപ്പുറത്താണ് മരണം തട്ടിയെടുത്തത്. ജോലി സ്ഥലത്തെ റൂമില്‍ രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന ജിഫിന് പിറ്റേന്ന് എഴുന്നേറ്റില്ല. സൈലന്റ് അറ്റാക്കായിരുന്നു. ജിഫിന്റെ വിവാഹം കഴിഞ്ഞിട്ട് ആറുമാസം കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ.
