എസ്ബിഐ ആക്രമണം: എന്‍ജിഒ യൂണിയന് നേതാക്കള്‍ റിമാന്‍ഡില്‍

തിരുവനന്തപുരം: ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ടു എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച കേസിലെ പ്രതികളായ ആറ് എന്‍ജിഒ യൂണിയന് നേതാക്കളെ കോടതി റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം ജില്ലാ കോടതിയുടേതാണ് നടപടി. 14 ദിവസത്തേക്കാണ് നേതാക്കളെ റിമാന്‍ഡ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച കേസിലെ പ്രതികളായ ആറ് എന്‍ജിഒ യൂണിയന് നേതാക്കള്‍ കീഴടങ്ങിയത്. ട്രഷറി ഡയറക്ടറേറ്റിലെ ശ്രീവല്സന്, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥനായ അനില്‍കുമാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന് ബിജുരാജ്, വിനുകുമാര്‍, എന്‍ജിഒ യൂണിയന് നേതാവ് സുരേഷ് ബാബു, സുരേഷ് എന്നിവരാണ് കീഴടങ്ങിയത്. ദേശീയ പണിമുടക്കിന്റെ രണ്ടാംദിനമായ കഴിഞ്ഞ ബുധനാഴ്ച സ്റ്റാച്യൂവിലെ എസ്ബിഐ ട്രഷറി ബ്രാഞ്ചിലെത്തിയ 15 അംഗ സംഘം ആക്രമണം നടത്തിയതായാണു പരാതി.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ഒന്‍പതു പേര് അക്രമം നടത്തിയതായി പോലീസ് സ്ഥിരീകരിച്ചു. ഇവരെ പ്രതിയാക്കിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പിന്നീടാണു ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചാണ് ഇവര്‍ ആരൊക്കെയാണെന്ന് ഉറപ്പുവരുത്തിയത്.

